ഓടിക്കൊണ്ടിരുന്ന ബസില്‍ യാത്രക്കാരന്‍ തീക്കൊളുത്തി മരിച്ചു

Posted on: April 13, 2013 2:15 pm | Last updated: April 13, 2013 at 2:27 pm

അമരാവതി: മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ തീ കൊളുത്തി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ തിവ്‌സ-ചന്ദൂര്‍ റൂട്ടിലോടുന്ന ബസിലാണ് ഇന്നലെ രാത്രി സംഭവം നടന്നത്. യാത്രാക്കൂലിയെച്ചൊല്ലി ഇയാള്‍ കണ്ടക്ടറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം കയ്യിലുണ്ടായിരുന്ന പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബസിലുള്ള എല്ലാവര്‍ക്കും പൊള്ളലേറ്റു. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ട്.