കണ്ണൂര്‍ വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്‍കാന്‍ വിദഗ്ധ സമിതിയുടെ ശിപാര്‍ശ

Posted on: April 13, 2013 12:15 pm | Last updated: April 13, 2013 at 12:36 pm

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പാരിസ്ഥിതിക അനുമതിയാണ് ശിപാര്‍ശ നല്‍കിയത്. രണ്ടാമത്തെ അപ്രോച്ച് റോഡ്,ജലസംഭരണം,ഭൂമി നികത്തല്‍,വെദ്യുതി എന്നീ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം.വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ നിര്‍ണായകമായിരുന്നു പരിസ്ഥിതി അനുമതി. വിദഗ്ധ സമിതിയുടെ ശിപാര്‍ശ അനുസരിച്ചാണ് പദ്ധതികള്‍ക്ക് മന്ത്രാലയം പരിസ്ഥിതി അനുമതി നല്‍കുന്നത്.