ബി എ എം എസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കോളജ് അധികൃതരുടെ പീഡനം മൂലമെന്ന് പരാതി

Posted on: April 13, 2013 6:00 am | Last updated: April 13, 2013 at 1:44 am

കോഴിക്കോട്: ബംഗളൂരു രാമകൃഷ്ണ ആയുര്‍വേദിക് മെഡിക്കല്‍ കോളജിലെ ബി എ എം എസ് വിദ്യാര്‍ഥിനി കെ വി ശ്രുതിയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്ന ്ആക്്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കോളജില്‍നിന്ന് നേരിട്ട മാനസിക പീഡനം മൂലമാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച ഭാരവാഹികള്‍ കേരളത്തില്‍ നിന്ന് അന്യസംസഥാനങ്ങളിലെ അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജറ്റുമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. യൂനിവേഴ്‌സിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഈ കോളജ് പ്രവര്‍ത്തിക്കുന്നത്. പ്രവേശനത്തിലും ഭരണത്തിലും യാതൊരു സുതാര്യതയുമില്ല. ലാഭം മാത്രമായിരുന്നു ലക്ഷ്യം. പല തവണ ഭീമമായ തുക ഫീസിനത്തില്‍ വിദ്യാര്‍ഥികളില്‍ ്യൂനിന്ന് ഈടാക്കിയിരുന്നു. അച്ചടക്ക ്യൂനടപടിയുടെ പേരില്‍ കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിച്ചിരുന്നു.
വിവിധ ബേങ്കുകളില്‍ ്യൂനിന്നായി ആറ് ലക്ഷത്തോളം രൂപ വിദ്യാഭ്യാസ ലോണെടുത്താണ് ശ്രുതി ഈ കോളജില്‍ ചേര്‍ന്നത്. ശ്രുതിയെക്കൂടാതെ കോഴിക്കോട് നിന്ന് മറ്റ് നാല് വിദ്യാര്‍ഥികളും ഈ കോളജില്‍ പഠിക്കുന്നുണ്ട്്്. ഇവരുടെ രക്ഷിതാക്കള്‍ കോളജിലെത്തിയപ്പോള്‍ ഹോസ്റ്റലിലെ മോശമായ ഭക്ഷണത്തേപ്പറ്റിയും ജല ദൗര്‍ലഭ്യതയെക്കുറിച്ചും ശ്രുതി പരാതിപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം കോളജ് അധികൃതര്‍ ശ്രുതിയെ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷാഘാതം പിടിച്ച് കിടപ്പിലായ അച്ഛനെ കാണാന്‍ വീട്ടിലെത്താന്‍ ലീവെടുത്തതിന് ശ്രുതിയില്‍നിന്ന് കോളജ് അധികൃതര്‍ പിഴ ഈടാക്കിയിരുന്നു. ഫീസിനത്തില്‍ നാലര ലക്ഷം രൂപ ഈടാക്കിയ വിദ്യാര്‍ഥികളോട് വീണ്ടും നാല് ലക്ഷം കൂടി ആവശ്യപ്പെട്ടാതായും ഇവര്‍ പറഞ്ഞു. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പീഡനങ്ങളാണ് ശ്രുതിയുടെ ആത്മഹത്യക്ക്്് കാരണം. കോളജില്‍ രണ്ട് അധ്യാപകര്‍ മധ്യസ്ഥ ശ്രമത്തിന് ബംഗളൂരുവിലേക്ക് ക്ഷണിച്ചുകൊണ്ട്്്് കഴിഞ്ഞ ദിവസം കോഴിക്കോട്ട് വന്നിരുന്നതായും അങ്ങോട്ട്് പോകില്ലെന്നറിയിച്ചപ്പോള്‍ വീണ്ടും വരാമെന്ന്് പറഞ്ഞ് മടങ്ങുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. കര്‍ണാടക, കേരള മുഖ്യമന്ത്രിമാര്‍ക്കും ആഭ്യന്തര മന്ത്രിമാര്‍ക്കും ആക്ഷന്‍ കമ്മിറ്റി പരാതിനല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കാക്കൂര്‍ പൊലീസ് സ്റ്റേഷനിലും കോളജ് അധികൃതര്‍ക്കെതിരെ പരാതി നല്‍കിയതായി ഇവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ഒ പി ശോഭന, എം കെ രാഘവന്‍, സി കെ രാജന്‍, ബി വിശ്വനാഥന്‍ പങ്കെടുത്തു.