കൊല്ലങ്കോട്ട് കുട്ടികളുടെ റാലിയും സമ്മേളനവും സംഘടിപ്പിച്ചു

Posted on: April 13, 2013 6:27 am | Last updated: April 13, 2013 at 1:28 am

കൊല്ലങ്കോട്: എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് കൊല്ലങ്കോട് ഡിവിഷന്‍ ആഭിമുഖ്യത്തില്‍ സുന്നീ ബാല സംഘം (എസ് ബി എസ്) വിദ്യാര്‍ഥികളുടെ വര്‍ണ്ണശബളമായ റാലിയും കുട്ടികളുടെ സമ്മേളനവും സംഘടിപ്പിച്ചു.

എസ് ജെ എം പ്രതിനിധി അക്ബറലി റഹ്മാനി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി പ്രതിനിധി മുഹമ്മദ് ഹുസൈന്‍ നവക്കോട് മുഖ്യപ്രഭാഷണം നടത്തി.
സുല്‍ഫീക്കര്‍ കീഴ്ചിറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിവിഷന്‍ പ്രസിഡന്റ് ബശീര്‍ സഖാഫി വണ്ടിത്താവളം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സഖാഫി നെന്മാറ, റിയാസുദ്ദീന്‍ മുസ്‌ലിയാര്‍ കീഴ്ചിറ, അയ്യൂബ് ചീരണി നൗഷാദ് മാസ്റ്റര്‍ വടവന്നൂര്‍, അബ്ദുല്‍ജലീല്‍ നണ്ടന്‍കിഴായ, അല്‍ അമീന്‍ കൊടുവായൂര്‍ എന്നിവര്‍ പങ്കെടുത്തു.
ഡിവിഷന്‍ സെക്രട്ടറി ഫാസില്‍ റഹ്മാന്‍ നണ്ടന്‍കിഴായ സ്വാഗതവും കള്‍ച്ചറല്‍ സെക്രട്ടറി അനീഷ്ഖാന്‍ പുതുനഗരം നന്ദിയും പറഞ്ഞു.