ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ഇന്ത്യയില്‍

Posted on: April 13, 2013 1:15 am | Last updated: April 13, 2013 at 1:15 am

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20ക്ക് ഇന്ത്യ വീണ്ടും വേദിയാകും. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. ചാമ്പ്യന്‍സ് ലീഗ് ഭരണസമിതിയാണ് ഈ തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലായിരുന്നു ടൂര്‍ണമെന്റ്. 29 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ഐപിഎലില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വരുന്നവര്‍ പങ്കെടുക്കും. കൂടാതെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വിന്‍ഡീസ്, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ട്വന്റി-20 ലീഗുകളില്‍ ആദ്യസ്ഥാനങ്ങളില്‍വന്നവരുമാണ് ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കുന്നത്.