എസ് എസ് എഫ് ദക്ഷിണ മേഖലാ പതാക ജാഥക്ക് ഇന്ന് തുടക്കം

Posted on: April 13, 2013 6:30 am | Last updated: April 13, 2013 at 12:31 am

കോഴിക്കോട്: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ജാഥക്ക് ദക്ഷിണ മേഖലയില്‍ ഇന്ന് തുടക്കമാവും. ചരിത്ര പ്രസിദ്ധമായ ഭീമാപള്ളിയില്‍ നിന്ന് പതാക കൈമാറിക്കൊണ്ട് സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍ ദക്ഷിണ മേഖലാ പതാക ജാഥ ഉദ്ഘാടനം ചെയ്യുംസംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പത് ചരിത്ര പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള പതാകകള്‍ ഐടീം അംഗങ്ങള്‍ കാല്‍നടയായി സമ്മേളന നഗരിയിലേക്കെത്തിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ഉത്തരമേഖലാ പതാക ജാഥ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാകും. വൈകീട്ട് നാലിന് ജില്ലാ അതിര്‍ത്തിയായ കുഞ്ഞിപ്പള്ളിയില്‍ കണ്ണൂരില്‍ നിന്നുള്ള ഐടീം അംഗങ്ങള്‍ കോഴിക്കോട് ജില്ലയ്ക്ക് കൈമാറും. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സികെ റാഷിദ് ബുഖാരിയുടെ നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളിയില്‍ പതാകകള്‍ ഏറ്റുവാങ്ങും.വയനാട് ജില്ലയില്‍ നിന്നുള്ള പതാക ജാഥയും ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. വൈകുന്നേരം നാലിന് അടിവാരത്ത് നടക്കുന്ന പതാക കൈമാറ്റ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നിന്നുള്ള പതാകകള്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളില്‍ നിന്ന് എസ് എസ് എഫ് ജില്ലാ നേതാക്കള്‍ വരും ദിവസങ്ങളില്‍ ഏറ്റു വാങ്ങും. ഏപ്രില്‍ 15 ന് കടലുണ്ടി നഗരത്തില്‍ നടക്കുന്ന പരിപാടിയില്‍ പതാകകള്‍ മലപ്പുറം ജില്ലക്ക് കൈമാറും.