ചാമ്പ്യന്‍മാരെ പിന്തള്ളി എറണാകുളം

Posted on: April 13, 2013 6:00 am | Last updated: April 13, 2013 at 12:02 am

കൊച്ചി:സംസ്ഥാന സീനിയര്‍-യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോട്ടയത്തെ പിന്തള്ളി എറണാ കുളത്തിന്റെ മുന്നേറ്റം. ആദ്യ ദിനത്തില്‍ എറണാകുളം 92 പോയിന്റു നേടിയപ്പോള്‍ 76 പോയിന്‍്ുമായി കോട്ടയവും 41 പോയിന്റുമായി പാലക്കാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എറണാകുളം മഹാ രാജാസ് സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മീറ്റില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള വിഭാഗത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി 90 പോയിന്റുമായി പാലക്കാടാണ് മുന്നില്‍.

കോഴിക്കോടിന് 53 പോയിന്റ് ലഭിച്ചപ്പോള്‍, 52 പോയിന്റുമായി കോട്ടയമാണ് തൊട്ടുപിറകില്‍. വനിതാ വഭാഗം പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ രണ്ടു ദശാബ്ദം പഴക്ക മുള്ള റെക്കോഡ് തിരുത്തിയ പാലക്കാടിന്റെ ദേശീയ താരം എം ഡി താരയുടെ പ്രകടനമാണ് മീറ്റിന്റെ ആദ്യ ദിനത്തെ ശ്രദ്ദേയമാക്കിയത്.
സീനിയര്‍ വിഭാഗം പോള്‍ വാട്ടില്‍ കണ്ണൂരിന്റെ ഡിജ കെ സി 3.50 മീറ്റര്‍ ഇയരം താണ്ടി പുതിയ റെക്കോഡിട്ടു. 2008ല്‍ കോട്ടയത്തിന്റെ ജിഷ ആര്‍ സ്ഥാപിച്ച റെക്കോഡാണ് ഡിജ തിരു ത്തിയത്. കോഴിക്കോടിന്റെ അനുഷ, രമ്യ എന്നിവര്‍ യഥാക്രമം വെളളിയും വെങ്കലവും കരസ്ഥമാക്കി. നിലമ്പൂര്‍ വഴിക്കടവ് ചന്ദ്രന്റേയും പത്മാവതിയുടേയും മകളായ ഡിജ സ്‌കൂള്‍ കാലം മുത ലേ കണ്ണൂരിനെയായിരുന്നു അത്‌ലറ്റിക്‌സില്‍ പ്രതി നിധീ കരി ച്ചിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി റെയില്‍ വേയിലാണ് ജോലി. 2011 ബാംഗളൂരില്‍ നടന്ന ജൂണിയര്‍ നാഷണല്‍ മീറ്റില്‍ സ്വര്‍ണം നേടിയിരുന്നു. 2009-2010 വര്‍ഷങ്ങളില്‍ ഇന്റര്‍ കോളജ് മീറ്റുകളിലും സ്വര്‍ണം നേടി. പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പോള്‍ വാട്ടില്‍ കോട്ടയത്തിന്റെ മരിയ ജെയ്‌സണ്‍ റെക്കോഡോടെ സ്വര്‍ണ്ണം നേടി. 3.10 മീറ്റര്‍ ഉയരം മറി കടന്നാണ് മരിയ റെക്കോഡിട്ടത്. ഇതേ വിഭാഗത്തില്‍ ഹാമ്മര്‍ ത്രോയില്‍ തിരുവനന്തപുരത്തില്‍ ശാന്തി വി ഒ കഴിഞ്ഞ വര്‍ഷം കുറിച്ച തന്റെ തന്നെ റെക്കോഡ് തിരുത്തിക്കുറിച്ചാണ് സ്വര്‍ണ്ണം നേടിയത്.
പതിനെട്ട് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗം ലോംഗ്ജംപില്‍ കോഴിക്കോടിന്റെ സിറാജുദ്ദീന്‍ പുതിയ ദൂരം കണ്ടെത്തി. 6.62 മീറ്റര്‍ ദൂരം കുറിച്ച സിറാജുദ്ദീന്‍ എറണാകുളത്തിന്റെ എബിന്‍ പിയുടെ റെക്കോഡാണ് മറികടന്നത്. ചാടിയത്. മലപ്പുറം പൂക്കളത്തൂര്‍ സി എച്ച് എം എച്ച് എസ്എസിലെ വിദ്യാര്‍ഥിയാണ് സിറാജുദ്ദീന്‍. പിതാവ് സെയ്തലവി. മാതാവ് ഫാത്തിമ.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും നാനൂറ് മീറ്ററിലും പുതിയ മീറ്റ് റെക്കോഡ് പിറന്നു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലത്തെ രാഹുല്‍ രാജ് ആറിന്റെ പേരിലാണ് പുതിയ സമയം കുറിക്കപ്പെട്ടത്. 51.5 സെക്കന്റ് സമയംകൊണ്ടാണ് രാഹുല്‍ ഫിനിഷ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഇടുക്കിയുടെ സന്ധു സുകുമാരന്റെ (51.7 സെക്കനറ്)റെക്കോഡാണ് രാഹുല്‍ തിരുത്തിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ ഷഹര്‍ബാന സിദ്ദിക്കിനാണ് റെക്കോഡ് സ്വര്‍ണം. 58.4 സെക്കന്റിലാണ് ഷഹര്‍ബാന ഒന്നാം സ്ഥാനത്തെത്തിയത്. 2011 ല്‍ കോഴിക്കോടിന്റെ തന്നെ അഞ്ജു വര്‍ഗീസിന്റെ പേരില്‍ കുറിക്കപ്പെട്ട 59.89 സെക്കന്റിന്റെ റെക്കോ ഡാണ് ഷഹര്‍ബാന മറികടന്നത്.
100 മീറ്റര്‍ ഹര്‍ഡിലില്‍ കണ്ണൂരിന്റെ സജിതാ കെ വി സ്വര്‍ണ്ണം നേടി. 14.2 സെക്കന്റ് സമയം കൊണ്ടാണ് സജിത ഫിനിഷിംഗ് ലൈന്‍ തൊട്ടത്. തിരുവനവന്തപുരത്തിന്റെ ജോജിമോള്‍, ഇടുക്കിയുടെ ആര്യ ടി എസ് എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്.
എറണാകുളത്തിന്റെ നീന എലിസബത്ത് ബേബി ഹാമ്മര്‍ ത്രോയില്‍ 41.07 മീറ്റര്‍ ദൂരം എറിഞ്ഞാണ് സ്വര്‍ണ്ണം നേടിയത്. എറണാകുള ത്തിന്റെ ഭാഗ്യലക്ഷ്മി, പാലക്കാടിന്റെ ടിനി ജെയിംസ് എന്നി വര്‍ക്കാ ണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. പുരുഷന്‍മാരുടെ ഷോട്ട് പുട്ടില്‍ കോഴിക്കോടിന്റെ രാഹുല്‍ രതീഷിനാണ് സ്വര്‍ണ്ണം. പെണ്‍ കുട്ടികളുടെ മൂവായിരം മീറ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പാല ക്കാട് നേടി. അര്‍ച്ചന സി.ബി സ്വര്‍ണവും വര്‍ഷ.എംവി വെള്ളിയും നേടി.
ഇടുക്കിയുടെ ഗീതു മോഹനനാണ് വെങ്കലം. പെണ്‍ കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ കോട്ട യം നേടി. സംഗീത എന്‍.പി ഒന്നാമതും ഡിബി സെബാസ്റ്റിയന്‍ രണ്ടാ മതും എത്തി. ഇടുക്കിയുടെ അമിത എസ്. നായര്‍ക്കാണ് മൂന്നാം സ് ഥാനം.
പാട്യാലയില്‍ നടക്കുന്ന സീനിയര്‍ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്ന ടീമിനേയും ഗുണ്ടൂരില്‍ നടക്കുന്ന യൂത്ത് നാഷണല്‍സ് ടീമിനേയും ഇവിടെ നിന്നാണ് തെര ഞ്ഞെടുക്കുക. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന ചടങ്ങില്‍ ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് മറിയമ്മ കോശി മുഖ്യാ തിഥിയാവും.