ബഗ്ദാദിലെ പള്ളിയില്‍ സ്‌ഫോടനം 12 മരണം

Posted on: April 12, 2013 7:16 pm | Last updated: April 12, 2013 at 7:17 pm

boamb blastബഗ്ദാദ്: വടക്കന്‍ ബഗ്ദാദിലെ സുന്നി പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ബഗ്ദാദിന് 75 കിലോമീറ്റര്‍ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന കനാനിലെ ഉമന്‍ ബിന്‍ അബ്ദുല്‍ അസീസ് പള്ളിയിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ജുമുഅ കഴിഞ്ഞ്് വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. ഒരാഴ്ച കഴിഞ്ഞ് ഇവിടെ പ്രവിശ്യാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.