കോവളം കൊട്ടാരം: വിജിലന്‍സ് കേസ് അട്ടിമറിക്കുന്നുവെന്ന് വി എസ്

Posted on: April 12, 2013 5:38 pm | Last updated: April 12, 2013 at 5:38 pm
SHARE

vs-achuthanandan01_5തിരുവനന്തപുരം: കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയില്‍ തെറ്റായ വിവരമാണ് നല്‍കിയതെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനം നടപ്പായിട്ടില്ലെന്ന് വി എസ് പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇതുസംബന്ധിച്ച് നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാറിന്റെ അലംഭാവം എല്ലാ കക്ഷികളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. സൂര്യാഘാതമേല്‍ക്കുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.