പകല്‍ വൈദ്യുതി നിയന്ത്രണം തുടരും; രാത്രി അധിക നിയന്ത്രണവും

Posted on: April 12, 2013 3:35 pm | Last updated: April 12, 2013 at 3:36 pm

electric_lines_200തിരുവനന്തപുരം/ കൊച്ചി: സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം തുടരാന്‍ കെ എസ് ഇ ബി തിരുമാനിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന പകല്‍ വൈദ്യുതി നിയന്ത്രണത്തിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കെ എസ് ഇ ബിയുടെ പുതിയ തീരുമാനം. കേന്ദ്ര വിഹിതത്തിലെ കുറവ് പരിഹരിക്കുന്നതു വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെ എസ് ഇ ബി അറിയിച്ചു. രാത്രി അര മണിക്കൂര്‍ അധിക വൈദ്യുതി നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
താല്‍ച്ചര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള ലഭ്യത കുറഞ്ഞതോടെയാണ് അധിക വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊച്ചിയിലെ ബി എസ് ഇ എസ് താപനിലയം അടച്ചതും കെ എസ് ഇ ബിക്ക് തിരിച്ചടിയായി.

ALSO READ  ജലനിരപ്പ് ഉയരുന്നു; മൂന്ന് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു