
ബര്‍ലിന്‍: ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യയും ജര്‍മനിയും തമ്മില്‍ ധാരണമായി. കച്ചവടം, ഉഭയകക്ഷി നിക്ഷേപം, ഊര്‍ജം, ഹൈ ടെക്, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യയും ജര്‍മനിയും സംയുക്ത പ്രസ്താനയില്‍ അറിയിച്ചു. ജര്‍മനിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജര്‍മന്‍ ചാന്‍സിലര്‍ അംഗേല മെര്‍ക്കേലുമായി കൂടിക്കാഴ്ച നടത്തി.