ഖത്തറില്‍ മിനി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Posted on: April 11, 2013 8:32 pm | Last updated: April 11, 2013 at 8:32 pm

ദോഹ: ഖത്തറില്‍ മിനി ബസ്സും കാറും കൂട്ടിയിടിച്ച് ശ്രീലങ്കന്‍ സ്വദേശി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കറ്റവരെ ഹമ്മദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ബസ്സിന്റെ പിന്നില്‍ അതിവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കത്തി. പോലീസും അഗ്നി ശമന സേനയും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.