കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയിലെ പ്രശ്‌നം അന്വേഷിക്കാന്‍ കമ്മീഷന്‍

Posted on: April 11, 2013 8:21 pm | Last updated: April 11, 2013 at 8:21 pm

ആലപ്പുഴ: സിപിഎം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയിലെ വിമതരുടെ പരാതി എളമരം കരീം അദ്ധ്യക്ഷനായ കമ്മീഷന്‍ അന്വേഷിക്കും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. കമ്മീഷന്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാന് ഏരിയാ സെക്രട്ടറിയുടെ ചുമതല നല്‍കാനും പുതിയാ എരിയാ കമ്മറ്റി തന്നെ തുടരാനും യോഗത്തില്‍ തീരുമാനമായി.

നിലവിലെ ഏരിയാ സെക്രട്ടറി സി.കെ.ഭാസ്‌കരനെ മാറ്റിയതിനെ തുടര്‍ന്നാണ് കഞ്ഞിക്കുഴിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തു.