പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പ്രകാശ് കാരാട്ട് രാഷ്ട്രപതിക്ക് കത്തയച്ചു

Posted on: April 11, 2013 6:50 pm | Last updated: April 11, 2013 at 6:50 pm

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണനെതിരേ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. മമത ബാനര്‍ജിക്ക് നേരെ ഡല്‍ഹിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രവുമത്തിന് സിപിഎം പരസ്യമായി മാപ്പ് പറയണമെന്ന് എം.കെ.നാരായണന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കാരാട്ട് കത്തയച്ചിരിക്കുന്നത്.

പ്രസ്താവന ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ലെന്ന് കാരാട്ട് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ പറഞ്ഞു