കഞ്ഞിക്കുഴി: പ്രശ്‌ന പരിഹാരത്തിന് അടിയന്തര ജില്ലാ കമ്മിറ്റി

Posted on: April 11, 2013 2:11 pm | Last updated: April 11, 2013 at 2:16 pm

തിരുവനന്തപുരം:കഞ്ഞിക്കുഴി പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി ജില്ലാ കമ്മിറ്റി ചേരാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.യോഗത്തല്‍ പിണറായി വിജയനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.എല്ലാവര്‍ക്കും സ്വീകാര്യനായ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ ഏരിയാ സെക്രട്ടറിയാക്കി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തന്‍രെ വിലയിരുത്തല്‍. ഏരിയാ കമ്മിറ്റി പുന:സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്രി തീരുമാനങ്ങള്‍ക്കെതിരെ പരസ്യമയി കലഹിക്കുന്നവരെ അനുനയിപ്പിച്ച് പ്രശ്‌നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ജില്ലാ കമ്മിറ്രിയുടെ തീരുമാനത്തെ എതിര്‍ക്കുന്ന വിഭാഗം കഴിഞ്# ദിവസം സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.