റോബര്‍ട്ട് എഡ്വേര്‍ഡ് അന്തരിച്ചു

Posted on: April 11, 2013 8:43 am | Last updated: April 11, 2013 at 8:43 am

robertedwards_ivf_1104

ലണ്ടന്‍: ടെസ്റ്റ് റ്റിയൂബ് ശിശുവിന്റെ പിതാവ് എന്നറിയപ്പെടുന്ന സര്‍ റോബര്‍ട്ട് ഇഡ്വേഡ്‌സ് അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. കുറച്ചുകാലമായി രോഗബാധിതനായിരുന്ന അദ്ദേഹം ബുധനാഴ്ച ഉറക്കത്തിനിടെ മരിക്കുകയായിരുന്നുവെന്ന് കേംബ്രിഡ്ജ് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
കൃത്രിമ ബീജസങ്കലനത്തെക്കുറിച്ച് റോബര്‍ട്ട് എഡ്വേര്‍ഡ് നടത്തിയ പഠനങ്ങളാണ് ടെസ്റ്റ് റ്റിയൂബ് ശിശുവിന്റെ ജനനത്തിന് സഹായിച്ചത്. ഐ വി എഫ് സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തത്തിന് 2010ല്‍ അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.