പഞ്ചാബിനെതിരെ ചെന്നൈക്ക് പത്ത് വിക്കറ്റ് വിജയം

Posted on: April 10, 2013 11:16 pm | Last updated: April 13, 2013 at 1:17 am
IPL..
പഞ്ചാബ് കിംഗ്‌സിനെതിരെ അര്‍ധ സെഞ്ചുറി നേടിയ മുരളി വിജയിനെ മൈക്ക് ഹസി അഭിനന്ദിക്കുന്നു.

മൊഹാലി: മുരളി വിജയിന്റെയും മൈക്ക് ഹസിയുടേയും തകര്‍പ്പന്‍ വെടിക്കട്ടില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പത്ത് വിക്കറ്റ് വിജയം.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 19.5 ഓവറില്‍ 139 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 17.2 ഓവറില്‍ വിജയം കൈവരിച്ചു. മൈക്ക് ഹസി 54 പന്തില്‍ 11 ഫോറും രണ്ട് സിക്‌സുമടക്കം 86 റണ്‍സ് നേടി. 50 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറുമടക്കം മുരളി വിജയ് 50 റണ്‍സ് നേടി.ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്‍ 19.5 ഓവറില്‍ 138 റണ്‍സിന് ഓള്‍ഔട്ടായി. 36 പന്തില്‍നിന്ന് 41 റണ്‍സെടുത്ത ഡേവിഡ് ഹസിയും 26 പന്തില്‍ 31 റണ്‍സെടുത്ത ഗുര്‍കീരത്ത് സിംഗും 11 പന്തില്‍ 16 റണ്‍സെടുത്ത മന്നന്‍ വോറയും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നത്. മന്‍ദീപ് സിംഗ് (9), ക്യാപ്റ്റന്‍ ആഡം ഗില്‍ക്രിസ്റ്റ് (9), അസര്‍ മഹമ്മൂദ് (8), സതീഷ് (8), പിയുഷ് ചൗള (4), റയാന്‍ ഹാരിസ് (പൂജ്യം), പ്രവീണ്‍ കുമാര്‍ (3), അവ്‌ന (1) എന്നിവര്‍ക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. ചെന്നൈക്ക് വേണ്ടി ഡ്വെയ്ന്‍ ബ്രാവോ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഡിര്‍ക് നാനസും ക്രിസ് മോറിസും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. രവിന്ദര്‍ ജഡേജയും ആര്‍ അശ്വിനും ഓരോ വിക്കറ്റുകളും നേടി.