മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാസിംഗിന് പക്ഷാഘാതം

Posted on: April 10, 2013 6:57 pm | Last updated: April 10, 2013 at 6:57 pm

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാസിംഗ് ഠാക്കൂറിനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ആരോഗ്യ കാരണങ്ങളാല്‍ ജാമ്യമനുവദിക്കണമെന്ന പ്രജ്ഞാസിംഗിന്റെ ആവശ്യം എന്‍ഐഎ എതിര്‍ത്തിരുന്നു.

ആറുപേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ് പ്രജ്ഞാസിംഗ് ഠാക്കൂര്‍.