ലൈംഗീകാരോപണം: നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്‌

Posted on: April 10, 2013 5:23 pm | Last updated: April 10, 2013 at 5:27 pm

കൊച്ചി: സ്ഥാനക്കയറ്റം ലഭിക്കാന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ഭാര്യയെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കാഴച്ച വെക്കാന്‍ ശ്രമിച്ചതായി ആരോപണം. കൊച്ചിയിലെ നാവിക സേനാ ഉദ്യോഗസ്ഥനായ രവി കിരണിന്റെ ഭാര്യ സുജാതയാണ് കൊച്ചി ഹാര്‍ബര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഭര്‍ത്താവ് തന്നെ നിരവധി തവണ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴിപ്പെടണമെന്നാവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ പരാതി കുടുംബ വഴക്കിന്റെ ഭാഗമായാണെന്നാണ് നാവിക സേനയുടെ വിശദീകരണം.