ദീപക്കിനെ കൊന്നത് തലക്കടിച്ചെന്ന് എഫ്‌ഐആര്‍

Posted on: April 10, 2013 4:14 pm | Last updated: April 11, 2013 at 8:44 am

കണ്ണൂര്‍: സേലത്തെ എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥി ദീപക്കിനെ കൊന്നത് ഇരുമ്പ് വടികൊണ്ട് തലക്കടിച്ചെന്ന് എഫ്‌ഐആര്‍. രാശിപുരം പോലീസിന്റെ എഫ്‌ഐആറിലാണ് ഇക്കാര്യമുള്ളത്.

ദീപക്കിനെ മൂന്ന് തവണ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ചശേഷം ശരീരത്തിലൂടെ വാഹനമോടിച്ച് കയറ്റുകയായിരുന്നുവെന്ന് എഫ്‌ഐആര്‍ പറയുന്നു. ബൈക്കില്‍ കാറിടിച്ചായിരുന്നു മരണമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എഫ്‌ഐആറിന്റെ കോപ്പി കുടുംബത്തിന് നല്‍കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

കേസുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കോളേജിന്റെ സല്‍പേരിനെ ബാധിക്കാതിരിക്കാന്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിക്കുന്നതായി ആരോപണമുയരുന്നുണ്ട്.