രാജ്യത്ത് കാര്‍ വില്‍പനയില്‍ വന്‍ ഇടിവ്

Posted on: April 10, 2013 3:45 pm | Last updated: April 10, 2013 at 3:50 pm

carഡല്‍ഹി: രാജ്യത്തെ കാര്‍ വില്‍പന നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഏഴ് ശതമാനത്തോളം ഇടിവാണ് കാര്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

മാര്‍ച്ച് മാസത്തില്‍ മാത്രം 22.51 ശതമാനത്തിന്റെ കുറവാണ് കാര്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. 1,80,675 കാറുകളാണ് ഈ വര്‍ഷം മാര്‍ച്ചില്‍ വില്‍പന നടത്തിയത്.  കഴിഞ്ഞ വര്‍ഷം ഇതേസമയം 2,33,151 യൂണിറ്റുകളായിരുന്നു വിറ്റത്.

രണ്ടുവര്‍ഷം മുമ്പ് വരെ ലോകത്ത് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയ മേഖലയായിരുന്നു ഇന്ത്യന്‍ കാര്‍ വിപണി.