ഖത്തറില്‍ നേരിയ ഭൂചലനം

Posted on: April 10, 2013 2:51 pm | Last updated: April 10, 2013 at 2:51 pm

ദോഹ: ഇന്നലെ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഖത്തറടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരിഭ്രാന്തി പരത്തി. ഖത്തര്‍ സമയം 2.55നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്.

ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങളുടെ മുകളില്‍ പണിയെടുക്കുന്ന ആളുകള്‍ ഇറങ്ങിയോടി. പോലീസും അഗ്നി ശമന സേനയുമെത്തി ആളുകളെ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറ്റി.
അതേ സമയം സംഭവത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ഇന്നലെ ഉണ്ടായത് ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം മാത്രമാണെന്നും ഖത്തര്‍ യൂണിവേഴ്‌സിറ്റി ജിയോളജി വിഭാഗം തലവന്‍ ഡോ.അബ്ദുല്‍ അലി സ്വാദിഖ് പറഞ്ഞു