സംസ്ഥാനത്ത് മാരകമായ സൂര്യാഘാതത്തിന് സാധ്യത: ജോലി സമയം പുനക്രമീകരിച്ചു

Posted on: April 10, 2013 1:23 pm | Last updated: April 10, 2013 at 4:35 pm
SHARE

thesun

തിരുവനന്തപുരം: സംസ്ഥാനത്ത് മാരകമായ സൂര്യാഘാതം ഇനിയും ഉണ്ടാവുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഇപ്പോഴുണ്ടായത് സൂര്യ താപം കാരണമുള്ള സൂര്യാഘാതമാണ്. ജീവഹാനി വരെ ഉണ്ടാവാന്‍ സാധ്യതയുള്ള ആഘാതം ഉണ്ടാവാന്‍ സാധ്യതയുള്ളതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പകല്‍ ജോലി ചെയ്യുന്നവരുടെ ജോലി സമയം സര്‍ക്കാര്‍ പുനക്രമീകരിച്ചു. ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമമനുവദിക്കാനാണ് തീരുമാനം. ജോലി സമയം ഇനി മുതല്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയായിരിക്കും. മന്ത്രി ഷിബു ബേബി ജോണ്‍ ആണ് ഇക്കാര്യമറിയിച്ചത്.