Connect with us

Malappuram

ദാറുല്‍ ഇര്‍ശാദ് വാര്‍ഷിക സമ്മേളനം നാളെ തുടങ്ങും

Published

|

Last Updated

ചേലേമ്പ്ര: ചേലേമ്പ്ര ദാറുല്‍ ഇര്‍ശാദ് 10 ാം വാര്‍ഷിക സമ്മേളനം ഈ മാസം 11,12,13,14 തീയതികളില്‍ കുറ്റിപ്പാല ദാറുല്‍ ഇര്‍ശാദ് നഗറില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടന സമ്മേളനം, സിയാറത്ത്, ബുര്‍ദ മജ്‌ലിസ്, ഉദ്‌ബോധന സമ്മേളനം, സാംസ്‌കാരിക സമ്മേളനം, കുടുംബ സംഗമം, അധ്യാപക-വിദ്യാര്‍ഥി സമ്മേളനം, തസ്‌കിയത്ത് സമ്മേളനം, മഹല്ല് സംഗമം, സമാപനസമ്മേളനം തുടങ്ങി വിവിധ പരിപാടികളോടെയാണ് സമ്മേളനം നടക്കുക.
11ന് വൈകുന്നേരം നാല് മണിക്ക് ചേളാരി ജമലുല്ലൈലി മഖാമില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ചാമായില്‍ ബാവഹാജി പതാക ഉയര്‍ത്തുന്നതോടെ നാല് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് 6.30 പന്നൂര്‍ ഹാഫിള് അബൂബക്കര്‍ സഖാഫിയുടെ ഉദ്‌ബോധന പ്രസംഗവും സയ്യിദ് മുഹമ്മദ് ജവാദ് ബുഖാരി നേതൃത്വം നല്‍കുന്ന ബുര്‍ദഃമജ്‌ലിസും നടക്കും.
12 ന് വൈകുന്നേരം നാല് മണിക്ക് സാംസ്‌കാരിക ഉദ്ഘാടന സമ്മേളനം നടക്കും. അഡ്വ. കെ എന്‍ എ ഖാദര്‍ എ എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കുടുംബ സംഗമം തിരൂരങ്ങാടി സി ഐ ഉമേഷ് ഉദ്ഘാടനം ചെയ്യും. 13 ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന മുഅല്ലിം-മുതഅല്ലിം സമ്മേളനത്തില്‍ സൈക്കോളജിസ്റ്റ് ആബിദ് ബുഖാരി പ്രഭാഷണം നടത്തും. രാത്രി ഏഴ് മണിക്ക് നടക്കുന്ന മതവിജ്ഞാന സദസില്‍ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം പ്രഭാഷണം നടത്തും.
14ന് രാവിലെ ആറ് മണിക്ക് നടക്കുന്ന തസ്‌കിയത്ത് മീറ്റില്‍ പകര മുഹമ്മദ് അഹ്‌സനി പ്രഭാഷണം നടത്തും. വൈകുന്നേരം അറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. അബ്ദുസലാം മുഖ്യാതിഥിയായിരിക്കും.
ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ശൈഖ് സൈനുല്‍ ആബിദ് മക്ക, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, അലി ബാഖവി ആറ്റുപുറം, പ്രെഫ. എ കെ അബ്ദുല്‍ ഹമീദ് , എ പി അബ്ദുല്‍ കരീം ഹാജി, എം എന്‍ സിദ്ദീഖ് ഹാജി സംബന്ധിക്കും. പ്രാര്‍ഥനാ സമ്മേളനത്തിന് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ദാറുല്‍ ഇര്‍ശാദ് പ്രിന്‍സിപ്പാള്‍ ബാവ അഹ്‌സനി, അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സി ടി അബ്ദുല്ല ഹാജി സംബന്ധിച്ചു.

Latest