താന്‍ വന്നത് പിണറായിയെ കൊല്ലാനെന്ന് കുഞ്ഞികൃഷ്ണന്‍ നായരുടെ മൊഴി

Posted on: April 9, 2013 5:24 pm | Last updated: April 9, 2013 at 5:24 pm

കണ്ണൂര്‍: താന്‍ വന്നത് പിണറായി വിജയനെ കൊല്ലാന്‍ തന്നെയായിരുന്നു എന്ന് കുഞ്ഞികൃഷ്ണന്‍ നായര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. രണ്ടാഴ്ച്ച മുമ്പാണ് പിണറായിയുടെ വീടിന് സമീപത്തുള്ള വഴിയില്‍ നിന്നാണ് കുഞ്ഞികൃഷ്ണന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് എയര്‍ഗണ്ണും കൊടുവാളും പോലീസ് കണ്ടെടുത്തിരുന്നു. രമയുടെ കണ്ണീര്‍ കാണാന്‍ കഴിയാതെയാണ് താന്‍ വന്നതെന്നാണ് ആദ്യം ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്.