മുഷറഫിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം തള്ളി

Posted on: April 9, 2013 3:05 pm | Last updated: April 9, 2013 at 3:10 pm

ഇസ്ലാമാബാദ്: മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പാക് സുപ്രീംകോടതി തള്ളി. കേസ് കോടതി ഈ മാസം 15ന് പരിഗണിക്കും. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന കേസിലാണ് മുഷറഫ് വിചാരണ നേരിടുന്നത്. ഇന്ന് കോടതിയില്‍ ഹാജരാവണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും മുഷറഫ് ഇന്ന് ഹാജരായിരുന്നില്ല. കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ കേടതി ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.