ആര്‍ എസ് സി ജാഗ്രതാ സംഗമങ്ങള്‍ തുടങ്ങി

Posted on: April 9, 2013 11:00 pm | Last updated: April 9, 2013 at 11:00 pm
SHARE

മസ്‌കത്ത്: സമരമാണ് ജീവിതം എന്ന സന്ദേശത്തില്‍ ആര്‍ എസ് സിയുടെ നേതൃത്വത്തില്‍ ഒമാനിലെ 40 കേന്ദ്രങ്ങളില്‍ നടക്കുന്ന ജാഗ്രതാ സംഗമങ്ങള്‍ക്ക് തുടക്കമായി. എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആര്‍ എസ് സി ഒമാനില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമാണ് ജാഗ്രതാ സംഗമങ്ങള്‍. റൂവിയില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ നിസാര്‍ സഖാഫി വിഷയാവതരണം നടത്തി.
സമരങ്ങളെ നശീകരണ ശൈലിയില്‍നിന്നും നിര്‍മാണാത്മകമായ സേവനങ്ങളാക്കി മാറ്റുന്നതിന് ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണ് ജാഗ്രതാ സംഗമങ്ങളുടെ ലക്ഷ്യം. സംഗമത്തില്‍ ആര്‍ എസ് സി മസ്‌കത്ത് സോണ്‍ ചെയര്‍മാന്‍ അബ്ദുല്‍ലത്ത്വീഫ് അഹ്‌സനി അധ്യക്ഷത വഹിച്ചു. ഐ സി എഫ് നാഷണല്‍ ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി മുത്തേടം, ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍ ഫിറോസ് അബ്ദുര്‍റഹ്മാന്‍, ശഫീഖ് ബുഖാരി, ശാഹുല്‍ ഹമീദ്, മുസ്തഫ ഹാജി, ബഷീര്‍ തൃപ്രയാര്‍ സംബന്ധിച്ചു.
ി