ഗണേഷ്-യാമിനി പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്

Posted on: April 9, 2013 12:51 pm | Last updated: April 10, 2013 at 9:13 am

തിരുവനന്തപുരം: ഗണേഷ് കുമാറും യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പിലേക്ക് നീങ്ങുന്നു. യാമിനിയുടെ ആവശ്യപ്രകാരം ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയും. കരാര്‍ പാലിക്കാത്തതിലും യാമിനിക്കെതിരായ പരാമര്‍ശത്തിലുമായിരിക്കും മാപ്പ് പറയുക.

ഗണേഷും യാമിനിയും തമ്മിലുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ യാമിനി ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു ഗണേഷ് പരസ്യമായി മാപ്പ് പറയണം എന്നത്. ഈ ആവശ്യം ആദ്യം ഗണേഷ് അംഗീകരിച്ചിരുന്നില്ല. ഇന്ന് നടന്ന ചര്‍ച്ചയില്‍ അദ്ദേഹം ഇത് അംഗീകരിക്കുകയായിരുന്നു. കുടുംബ കോടതിയില്‍ നല്‍കിയ വിവാഹ മോചന ഹര്‍ജിയും ഗണേഷ് പിന്‍വലിക്കും.

ഗാര്‍ഹിക പീഡനമാരോപിച്ച് നല്‍കിയ പരാതി യാമിനി പിന്‍വലിക്കും.ജീവനാംശവും പണവും നല്‍കണമെന്ന ആവശ്യത്തില്‍ നിന്നും യാമിനി പിന്‍മാറും.