സഞ്ജയ് ഗാന്ധിയും ഇടനിലക്കാരനായിരുന്നെന്ന് വിക്കിലീക്‌സ്‌

Posted on: April 9, 2013 12:01 pm | Last updated: April 9, 2013 at 12:51 pm

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്ക് പുറമെ സഞ്ജയ് ഗാന്ധിയും വിദേശവിമാനക്കമ്പനികളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു. 1976 ല്‍ ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ തങ്ങളുടെ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ സഞ്ജയ് ഗാന്ധിയുടെ സഹായം തേടിയെന്നാണ് രേഖകളില്‍ പറയുന്നത്. സഞ്ജയ് ഗാന്ധിക്ക് മുഖ്യ ഓഹരിപങ്കാളിത്തമുണ്ടായിരുന്ന മാരുതി കമ്പനി മുഖേനയായിരുന്നു നീക്കമെന്നും വിക്കീലീക്‌സ് രേഖകള്‍ പറയുന്നു.

അമേരിക്കയുടെയും നെതര്‍ലാന്‍ഡിന്റെയും കമ്പനികളെ ഒഴിവാക്കി കരാര്‍ സംഘടിപ്പിക്കാന്‍ സഞ്ജയ് ഗാന്ധിയുടെ സഹായം ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന് ലഭിച്ചിരുന്നതായും രേഖകളിലുണ്ട്.നേരത്തെഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് രാജീവ് ഗാന്ധി യുദ്ധവിമാനക്കച്ചവടത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി വിക്കിലീക്‌സ് രേഖകള്‍ പുറത്തുവന്നിരുന്നു.

രാജീവ്ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ് ആയിരിക്കെ ് സ്വീഡിഷ് കമ്പനിയായ സാബ് സ്‌കാനിയക്ക് വേണ്ടി വിഗ്ഗന്‍ യുദ്ധവിമാന കച്ചവടത്തിന് രാജീവ് ഇടനിലക്കാരനായി എന്നാണ് രേഖകള്‍ പറയുന്നത്.

അക്കാലത്ത് അമേരിക്കന്‍ സ്റ്ററ്റേ് സെക്രട്ടറി ഹെന്‍ട്രി കിസ്സിന്‍ജര്‍ക്ക് ദല്‍ഹിയിലെ സ്ഥാനപതി അയച്ച സന്ദശത്തില്‍ നിന്നാണ് വിക്കിലീക്‌സിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.