ബദ്‌രിയ്യ ഫെസ്റ്റ് ഇന്നും നാളെയും

Posted on: April 9, 2013 2:05 am | Last updated: April 9, 2013 at 2:11 am

കാളികാവ്: ബദ്‌രിയ്യ ഫെസ്റ്റ്-13 ഇന്നും നാളെയും പുറ്റമണ്ണ ബദ്‌രിയ്യ ക്യാമ്പസില്‍ നടക്കും. ബദ്‌രിയ്യ വിദ്യാര്‍ഥികളുടേയും മദ്‌റസ വിദ്യാര്‍ഥികളുടേയും കലാമത്സരങ്ങള്‍, രക്ഷാകര്‍തൃ സമ്മേളനം, മാഗസിന്‍ പ്രകാശനം നടക്കും. ഇന്ന് രാവിലെ 10 ന് മാപ്പിള കവി ഒ എം കരുവാരകുണ്ട് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിന്റെ ഭാഗമായി ‘നമ്മുടെ മക്കള്‍’ എന്ന വിഷയം അവതരിപ്പിച്ച് സി ഹംസ പ്രസംഗിക്കും. ബദ്‌രിയ്യ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ച ‘വിത്ത്’ മാഗസിന്‍ ഇസ്മാഈല്‍ ഹാജി പൈലിപ്പുറം പ്രകാശനം ചെയ്യും. നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ അനുമോദന പ്രഭാഷണം നടത്തും. മൂസ മുസ്‌ലിയാര്‍ ആമപൊയില്‍, അബ്ദുര്‍റഹ്മന്‍ സഖാഫി ചെമ്പ്രശ്ശേരി, ബഷീര്‍ സഖാഫി പൂങ്ങോട്, ജാബിര്‍ സഖാഫി, ആശിഖ് റഹ്മാന്‍ സഖാഫി പ്രസംഗിക്കും.