ക്ഷേത്ര കവര്‍ച്ച: രേഖാചിത്രം പുറത്ത് വിട്ടു

Posted on: April 9, 2013 2:00 am | Last updated: April 9, 2013 at 2:00 am
SHARE

പരപ്പനങ്ങാടി: കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിന് നെടുവ ഹരിപുരം ക്ഷേത്രത്തില്‍ നിന്നും മുക്കാല്‍ ലക്ഷം രൂപ വില മതിക്കുന്ന വെള്ളിപാത്രങ്ങള്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു. ക്ഷേത്രത്തില്‍ നിന്നും വിദഗ്ധമായി മോഷ്ടിച്ച പാത്രങ്ങള്‍ അസൂത്രിതവും വിദഗ്ധവുമായാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത്. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. ഇതേ തുടര്‍ന്നാണ് രേഖാ ചിത്രം തയ്യാറാക്കിയത്.