Connect with us

Wayanad

ഡി വൈ എഫ് ഐ യുവജന റാലി 27ന്

Published

|

Last Updated

ഗൂഡല്ലൂര്‍: ദലിത് പിന്നോക്ക വിഭാഗങ്ങളുടെയും തമിഴരുടെയും ജീവിതാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മെയ് 27ന് ഊട്ടി കലക്ടറേറ്റിലേക്ക് യുവജനറാലി നടത്തും.
കുന്നൂരില്‍ നടന്ന ഡി വൈ എഫ് ഐ നീലഗിരി ജില്ലാ പ്രതിനിധി സമ്മേളനം സമാപിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ഷണ്‍മുഖ സുന്ദരം സമ്മേളനം ഉദ്ഘാടനം ചെയ്തു. പി എ തോമസ് അധ്യക്ഷതവഹിച്ചു. എം രജ്ഞിത്ത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നൂര്‍ ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം രവിചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ മഹേഷ് അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി ഷണ്‍മുഖ സുന്ദരം, സി പി എം ജില്ലാ സെക്രട്ടറി ആര്‍ ഭദ്രിനാരായണന്‍, വി എ ഭാസ്‌കരന്‍, എം രജ്ഞിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി കെ മഹേഷ് (പ്രസി) പി എ യാക്കൂബ്, പി വിനോദ് (വൈസ്. പ്രസി) കെ രവിചന്ദ്രന്‍ (ജന.സെ) സി മണികണ്ഡന്‍, എ മഹേഷ് (ജോ.സെ) എം എ വിനോദ് (ട്രഷറര്‍) ഉള്‍പ്പെടെയുള്ള പതിനെട്ട് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
നീലഗിരി ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുക, ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ഭൂമി പ്രശ്‌നത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.

Latest