തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കണം: ഐ എന്‍ ടി യു സി

Posted on: April 9, 2013 6:00 am | Last updated: April 8, 2013 at 10:59 pm

ഗൂഡല്ലൂര്‍: തോട്ടംതൊഴിലാളികളുടെ ദിവസക്കൂലി 300 രൂപയാക്കണമെന്ന് ഐ എന്‍ ടി യു സി ആവശ്യപ്പെട്ടു. ഗ്രാറ്റ് വിറ്റി, സിക്ക് അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗൂഡല്ലൂരില്‍ നടന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ് ബാലന്‍, സി കെ ഖാലിദ്, യു മുഹമ്മദ്, സുബ്രഹ്മണ്യന്‍, ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.