അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച്‌ തകര്‍ന്നുവീണ് രണ്ട്‌ മരണം

Posted on: April 9, 2013 7:15 am | Last updated: April 9, 2013 at 9:27 am

aroorആലപ്പുഴ: അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച്‌  തകര്‍ന്ന് രണ്ട് പേര്‍ മരിച്ചുഅന്യസംസ്ഥാന തൊഴിലാളികളായ തിരുനല്‍വേദി സ്വദേശി സുരേഷ്, ബിഹാര്‍ സ്വദേശി ബിശ്വനാഥ് എന്നിവരാണ് മരിച്ചത്.ആറ് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു.14 പേരെ ആശുപത്രിയിലേക്ക് മാറ്റി.രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.നിര്‍മ്മാണത്തിലിരുന്ന സെന്റ് അഗസ്റ്റിന്‍ പള്ളിയാണ് തകര്‍ന്നു വീണത്.മേല്‍ത്തട്ട് വാര്‍ക്കുന്നതിനിടെയാണ് അപകടം. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനംനടക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ കൊണ്ടുവന്നിരുന്ന ക്രെയിനിന്റെ ഒരുഭാഗം ഒടിഞ്ഞുവീണാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിപക്ഷവും.

പരിക്കേറ്റ ചാലക്കുടി അരണയ്ക്കല്‍ ജിന്‍സണ്‍ (33), അരൂര്‍ മുക്കത്ത് റാഫി ജോസഫ് (45), അരൂര്‍ വടക്കേ കാടയില്‍ മോഹനന്‍ (54), അരൂര്‍ മണക്കാട്ട് തോമസ് അഗസ്റ്റിന്‍ (67), കണ്ണൂര്‍ പള്ളിക്കുന്ന് പുറക്കാരന്‍ വീട്ടില്‍ മിഥുന്‍ (23), അരൂര്‍ വലിയതറ സെബാസ്റ്റ്യന്‍ (54), എഴുപുന്ന നീണ്ടറ പന്ദ്രനടയില്‍ രമണന്‍ (53), അരൂര്‍ കണിയവീട്ടില്‍ച്ചിറ സന്തോഷ് (48), അരൂര്‍ വലിയപറമ്പില്‍ വി.പി.സെബാസ്റ്റ്യന്‍ (45), ധീഷ് (35), സേലം സ്വദേശി സുരേഷ് (35) എന്നിവരെ ലേക്‌ഷോര്‍ ആശുപത്രിയിലും വര്‍ഗീസ്, സജു, കെന്നഡി എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയിലും അരൂര്‍ കണ്ണേഴത്ത് ഗംഗാധരനെ (55) മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോണ്‍ക്രീറ്റ് മിശ്രിതം ഒരുഭാഗത്ത് കേന്ദ്രീകരിച്ചതാണ് മേല്‍ത്തട്ട് ഇടിഞ്ഞുവീഴാന്‍ കാരണമെന്ന് സംശയിക്കുന്നു. പരിക്കേറ്റ് ആശുപത്രിയിലുള്ളവര്‍ കണ്ണൂര്‍, അരൂര്‍ സ്വദേശികളാണ്.

നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയാണ് അരുര്‍ സെന്റ് അഗസ്റ്റിന്‍ പള്ളി.ഇതിനു സമീപത്തായാണ് പുതിയ പള്ളി പണിതിരുന്നത്. 20 തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.ഫയര്‍ ഫോഴ്‌സിന്റെ വാഹനം അപകട സ്ഥലത്തേക്ക് കയറാനും ഏറെ പ്രയാസപ്പെടുത്തി.എട്ടു പേരെ എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയിലേക്കു മാറ്റി. രണ്ടു പേരുടെ നില ഗുരുതരമാണ്. വൈകിട്ട് ആറരയോടെയായിരുന്നു അപകടം. മുപ്പതോളം അടി ഉയരത്തിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.ഇന്നലെ പണി നടന്ന പള്ളിയുടെ പ്രധാന കോണ്‍ക്രീറ്റ് ബീമാണ് തകര്‍ന്നത്. വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പമ്പു ചെയ്യുകയായിരുന്നു.