മുഷറഫിന്റെ പത്രിക സ്വീകരിച്ചു

Posted on: April 7, 2013 2:04 pm | Last updated: April 8, 2013 at 11:28 am
SHARE

Pervez Musharrafഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ നാമനിര്‍ദേശ പത്രിക തിരഞ്ഞെ
ുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. കറാച്ചി പാര്‍ലിമെന്റ് മണ്ഡലത്തിലും പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ മണ്ഡലത്തലും മുഷറഫ് നല്‍കിയ നാമ നിര്‍ദേശ പത്രികകള്‍ തള്ളിയിരുന്നു.

ജമാഅത്തെ ഇസ്ലാമി നേതാവ് നിയാമത്തുള്ള ഖാനാണ് കറാച്ചിയില്‍ മുഷറഫിനെതിരെ പരാതി നല്‍കിയത്. ഭരണഘടനയെ രണ്ടുവട്ടം ലംഘിച്ച വ്യക്തിയാണ് മുഷറഫ് എന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

മെയ് 11ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കറാച്ചി, ഇസ്ലാമാബാദ്, ചിത്രല്‍, കസൂല്‍ എന്നീ മണ്ഡലങ്ങളിലാണ് മുഷറഫ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.