സൗജന്യ നേത്ര-ഡെന്റല്‍ ഹോമിയോ മെഡിക്കല്‍ ക്യാംപ് നാളെ

Posted on: April 6, 2013 6:00 am | Last updated: April 5, 2013 at 11:06 pm

ഒറ്റപ്പാലം: ചോറോട്ടൂര്‍ ഡി വൈ എഫ് ഐ യൂനിറ്റിയെും വള്ളുവനാട് ബ്ലഡ് ഡൊണേഷന്‍ ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ നാളെ രാവിലെ ഒമ്പതു മണി മുതല്‍ സൗജന്യ നേത്ര-ഡെന്റല്‍ ഹോമിയോ മെഡിക്കല്‍ ക്യാംപ് വി വി എല്‍ പി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെ എസ് സലീഖ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഇ ശശി അധ്യക്ഷത വഹിക്കും. രക്തദാനം നല്‍കുവാന്‍ സന്നദ്ധരായ 101 പേരുടെ സമ്മതപത്രം വള്ളുവനാട് ബ്ലഡ് ഡൊണേഷന്‍ പ്രസിഡന്റ് ടി പി വേണുഗോപാലിന് കൈമാറും. പത്രസമ്മേളനത്തില്‍ കെ കൃഷ്ണകുമാര്‍, സി സിജിത്, എം സുരേഷ് പങ്കെടുത്തു.