സുന്നി ആദര്‍ശ സമ്മേളനവും സമ്മേളന പ്രചാരണവും ഇന്ന്

Posted on: April 6, 2013 6:01 am | Last updated: April 5, 2013 at 11:02 pm

ഒറ്റപ്പാലം: പഴയ ലെക്കിടി എസ് വൈ എസ്, എസ് എസ് എഫ് യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് രാത്രി ഏഴു മണിക്ക് പഴയ ലെക്കിടി സെന്ററില്‍ സുന്നി ആദര്‍ശ സമ്മേളനവും എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളന പ്രചരണവും നടക്കും.
എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് തഖ്‌യുദ്ദീന്‍ അധ്യക്ഷത വഹിക്കും. നൗഷാദ് അഹ്‌സനി ഒതുക്കുങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും.