കടല്‍കൊലക്കേസ്:എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തു

Posted on: April 4, 2013 7:36 pm | Last updated: April 5, 2013 at 9:50 am
SHARE

italian

ന്യൂഡല്‍ഹി: കടല്‍ക്കാലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഹൈദരാബാദ് ഡിഐജിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. അനൂപ് കുരുവിള ജോണിനാണ് അന്വേഷണച്ചുമതല.കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയവുമായും അറ്റോണി ജനറലുമായും എന്‍ഐഎ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം എന്‍ഐഎ അന്വേഷണത്തെ ഇറ്റലി കോടതിയില്‍ എതിര്‍ത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ആശയക്കുഴപ്പത്തെ തുടര്‍ന്ന് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായിരുന്നില്ല.