Connect with us

Business

ഓഹരി വിപണിയില്‍ ഇടിവ്:സെന്‍സെക്‌സ് 239 പോയിന്റ് ഇടിഞ്ഞു

Published

|

Last Updated

കൊച്ചി: തുടര്‍ച്ചയായ കുതിപ്പിന് ഒടുവില്‍ ഓഹരി വിപണിയില്‍ ഇടിവ്. ബുധനാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ സെന്‍സെക്‌സ് 239 പോയിന്റ് ഇടിഞ്ഞ് 18802ല്‍ എത്തി. നിഫ്ടി 75 പോയിന്റ് കുറഞ്ഞ് 5673 ല്‍ അവസാനിച്ചു. കഴിഞ്ഞ നാലുദിവസമായി തുടര്‍ച്ചയായി കുതിപ്പ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ഓഹരി വിപണിയില്‍ ഇടിവുണ്ടായത്. എസ്.ബി.ഐ, ഭാരതി എയര്‍ടെല്‍, ബാങ്ക് ഓഫ് ബറോഡ, ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി തുടങ്ങിയ മുന്‍നിര ഓഹരികള്‍ ഇടിവിലായിരുന്നു.