ഗണേഷ് എംഎല്‍എ ആയി തുടരുന്നതില്‍ വിരോധമില്ല:ആര്‍.ബാലകൃഷണപിള്ള

Posted on: April 4, 2013 4:10 pm | Last updated: April 4, 2013 at 4:22 pm

ganes-pillaiതിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ആയി തുടരുന്നതില്‍ വിരോധമില്ലെന്ന് കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ഗണേഷിന്റെഎം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നില്ല. അതേ സമയം ഗണേഷ് പഴയ നിലപാടില്‍ തന്നെ തുടര്‍ന്നാല്‍ സ്ഥാനം നഷ്ടപ്പെടുമെന്നും ആര്‍.ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സമനില തെറ്റിയ ഗണേഷ് താന്‍ പാര്‍ട്ടിയാണെന്ന നിലപാടില്‍ തുടരുകയാണെങ്കില്‍ പത്താനാപുരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ മത്സരിക്കാനോ സ്ഥാനാര്‍ഥിയാകാനോ താനില്ലന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.പത്താനാപുരത്ത് മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ഥി താനാണെങ്കിലും മത്സരിക്കില്ല. ആവശ്യമെങ്കില്‍ മത്സരിക്കാന്‍ പാര്‍ട്ടി പുതിയ സ്ഥാനാര്‍ഥിയെ കണ്ടുവെച്ചിട്ടുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല ഗണേഷ് രാജിവെച്ചത്. മുഖ്യമന്ത്രി പുറത്താക്കിയാണ ചെയ്തത്. യാമിനി വിഷയത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്ന് ആരോപിക്കുന്നു. ഗണേഷ്‌കുമാര്‍ പറഞ്ഞ ബാഹ്യ ഇടപെടലുകളെയും ഗൂഢാലോചനയെയും കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.