രാജ്യത്തിന്റെ വളര്‍ച്ചയില്‍ അടിത്തട്ടിലുള്ളവരുടെ ശബ്ദം പരിഗണിക്കണം:രാഹുല്‍ ഗാന്ധി

Posted on: April 4, 2013 1:45 pm | Last updated: April 4, 2013 at 10:48 pm

rahul gandhi..ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടിത്തട്ടിലുള്ളവരുടെ ശബ്ദം പരിഗണിക്കുന്ന തരത്തിലായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനമെന്ന് രാഹുല്‍ ഗാന്ധി. ഒരാള്‍മാത്രം വിചാരിച്ചാല്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്നും തൊഴില്‍ ഇല്ലായ്മയേക്കാള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മികച്ച പരിശീലനത്തിന്റെ അഭാവമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യവസായ പ്രമുഖരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. സ്ത്രീകളെയും ഇടത്തരക്കാരെയും പാവങ്ങളെയും ഗോത്ര വിഭാഗങ്ങളെയും അവഗണിക്കുന്നതാണ് ദേശീയ പ്രസ്ഥാനങ്ങളെ ഉറ്റുനോക്കുന്ന ഏറ്റവും വലിയ അപകടമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.സാമ്പത്തികമായ വളര്‍ച്ചയും തൊഴില്‍ വര്‍ധനയും രാജ്യത്തിന് ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി രാജ്യത്തിന്റെ പ്രതിഛായ നിര്‍മിക്കുകയെന്ന ശ്ലാഘനീയമായ ദൗത്യമാണ് വ്യവസായ ലോകം ഏറ്റെടുത്തിരിക്കുന്നത്. പങ്കാളിത്തമില്ലാതെ ഇന്ത്യയ്ക്ക് മുന്നേറാനാകില്ലെന്ന് പറഞ്ഞ രാഹുല്‍ സമ്പൂര്‍ണ വികസനമാണ് എല്ലാവര്‍ക്കും പ്രയോജനകരമെന്നും വ്യക്തമാക്കി.പ്രധാനമന്ത്രി മാത്രം വിചാരിചാചല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകില്ല. ജനങ്ങളുടെ കൂട്ടായ സഹകരണം ഉണ്ടായാലേ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകൂവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  കൊവിഡ് ഗ്രാഫ് ഭയപ്പെടുത്തുന്നു; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി