ഗണേഷ് വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ അന്വേഷിക്കണം: ബാലകൃഷ്ണ പിള്ള

Posted on: April 4, 2013 11:44 am | Last updated: April 4, 2013 at 1:01 pm

ganesh pillaiതിരുവനന്തപുരം: ഗണേഷ് കുമാര്‍-യാമിനി വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും, ഗൂഢാലേചന നടന്നുവെന്ന് ഗണേഷും പറഞ്ഞതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആര്‍.ബാലകൃഷ്ണ പിള്ള. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗണേഷ് രാജിവെച്ചതല്ല. ഗതികെട്ടപ്പോള്‍ മുഖ്യമന്ത്രി പുറത്താക്കിയതാണ്. അത് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടില്ല. എന്നാല്‍ താനാണ് പാര്‍ട്ടിയെന്ന് പറഞ്ഞാല്‍ പത്തനാപുരത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. മാനസിക നില തെറ്റിയത് കൊണ്ടാണ് അങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് ഇപ്പോള്‍ പാര്‍ട്ടിയില്‍ വെറും അഞ്ച് രൂപ മെമ്പറാണ്. പ്ത്തനാപുരത്ത് ഉപതിരഞ്ഞെടുപ്പ വേണ്ടിവന്നാല്‍ താന്‍ മല്‍സരിക്കില്ല. മല്‍സരിക്കാന്‍ ആളെ കണ്ടുവെച്ചിട്ടുണ്ട്. ചലച്ചിത്ര വികസന കോര്‍പറേഷനില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. ഗണേഷ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിലെ ബോര്‍ഡുകളും കോര്‍പറേഷനുകളും പുനഃസ്സംഘടിപ്പിക്കണം. തങ്ങള്‍ യുഡിഎഫിലെ കുടിയാന്‍മാരാണെന്നും തങ്ങള്‍ക്കിനി മന്ത്രിയെ വേണ്ടെന്നും അദ്ദേഹം വ്യകതമാക്കി.