ഡീസല്‍ വില നിയന്ത്രണം പൂര്‍ണ്ണമായും നീക്കും:പ്രധാനമന്ത്രി

Posted on: April 4, 2013 7:12 am | Last updated: April 4, 2013 at 11:45 am

Manmohan_Singh_671088fന്യൂഡല്‍ഹി: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡീസലിന്റെ വില നിയന്ത്രണം പൂര്‍ണ്ണമായും നീക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കൂടുതല്‍ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡീസല്‍ വില മാസങ്ങള്‍ക്കുള്ളില്‍ വിപണി വിലക്കൊപ്പമെത്തിക്കുമെന്നും തിരുത്തല്‍ പരിഷ്‌കരണ നടപടികളുലൂടെ വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.