കോഴിക്കോട്: ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ആസൂത്രകനായ മലപ്പുറം സ്വദേശി റഷീദ് കൊലക്കേസിലെ മുഖ്യപ്രതി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2000 ത്തില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലാണ് ഇയാളെ ശിക്ഷിച്ചത്. പരപ്പനങ്ങാടിയിലെ മണീസ് ജ്വല്ലറിയുടമ ഗണപതിയെ കുത്തികൊലപ്പെടുത്തി പണവുമായി കവര്‍ന്നതായിരുന്നു കേസ്. ഇയാളെ കൂടാതെ പോലീസ് പിടികൂടിയ നിസാര്‍, നിസാമുദ്ദീന്‍ എന്നിവര്‍ ഫറോക്ക്, വൈത്തിരി സ്‌റ്റേഷനുകളിലെ മാലമോഷണ കേസിലെ പ്രതികളാണ്. പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.