ഗണേഷ് വിഷയം സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചു

Posted on: April 3, 2013 10:26 pm | Last updated: April 4, 2013 at 12:59 pm

തിരുവനന്തപുരം: ഗണേഷ് വിഷയം സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് വിമര്‍ശനം.കെ.പി.സി.സി നേതൃ യോഗത്തിലാണ് വിമര്‍ശനം ഉണ്ടായത്.അഞ്ചാം മന്ത്രിമുതല്‍ സര്‍ക്കാറിന്റെ ഗ്രാഫ് താഴോട്ടാണെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.കോണ്‍ഗ്രസ് എം.എല്‍എമാരെ വിമര്‍ശിക്കുന്ന പി.സി ജോര്‍ജിന്റെ നിലപാട് അംഗീകരിക്കാനാവില്ല.പി.സി ജോര്‍ജിനെ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും നിയന്ത്രിക്കേണ്ടിയിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ താനേറെ പ്രയാസപ്പെടുന്നുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.