എസ് എസ് എഫ് സമരജാഗരണ യാത്രക്ക് ഇന്ന് തലപ്പുഴയിലും സുല്‍ത്താന്‍ ബത്തേരിയിലും സ്വീകരണം

Posted on: April 3, 2013 6:00 am | Last updated: April 2, 2013 at 9:41 pm

ssf logoകല്‍പ്പറ്റ: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഈ മാസം 26,27,28 തീയതികളില്‍ എറണാകുളം രിസാല സ്‌ക്വയറില്‍ നടക്കുന്ന എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രചാരണാര്‍ഥം കാസര്‍ക്കോട് നിന്നും ആരംഭിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം മാസ്റ്റര്‍ നയിക്കുന്ന സംസ്ഥാന ജാഗരണ യാത്രക്ക് ഇന്ന് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ 10ന് മാനന്തവാടി ഡിവിഷന്‍ സ്വീകരണ സമ്മേളനം തലപ്പുഴ ടൗണില്‍ നടക്കും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രതിനിധി പ്രമേയ പ്രഭാഷണം നടത്തും.
റാഷിദ് ബുഖാരി,അ ബ്ദു ര്‍റഷീദ് സ ഖാഫി കുറ്റിയാടി, ജില്ലാ ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍, ട്രഷറര്‍ മനാഫ് അച്ചൂര്‍, അസൈനാര്‍ സഅദി, അബ്ദുല്‍ ഗഫൂര്‍ സഅദി, എസ് അബ്ദുല്ല, നൗഷാദ് കണ്ണോത്ത്മല, അബ്ദുല്ലത്വീഫ് മദനി, ഇക്ബാല്‍ സംബന്ധിക്കും. സുല്‍ത്താന്‍ ബത്തേരി സ്വതന്ത്രമൈതാനിയില്‍ നടക്കുന്ന ബത്തേരി ഡിവിഷന്‍ സ്വീകരണ സമ്മേളനം ഉച്ചക്ക് 2.30ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അശ്‌റഫ് സഖാഫി കാമിലി ഉദ്ഘാടനം ചെയ്യും. സയ്യിദ് ബഷീര്‍ അല്‍ജിഫ്‌രി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍സഅദി നെടുങ്കരണ, ശമീര്‍ ബാഖവി, ഹുസൈന്‍ സഖാഫി, ഉമര്‍ സഖാഫി പാക്കണ, അസീസ് ചിറക്കമ്പം, ശാഹിദ് സഖാഫി, ഉനൈസ് കെല്ലൂര്‍, അബ്ദുര്‍റസാഖ് കാക്കവയല്‍, മുഖ്താര്‍ ജൗഹരി, ഫൈസല്‍ എന്നിവര്‍ സംബന്ധിക്കും.
ഡിവിഷനുകളില്‍ സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി ഐ ടീം അംഗങ്ങളും പ്രവര്‍ത്തകരും അണിനിരക്കുന്ന ശക്തി പ്രകടനങ്ങള്‍ക്ക് ഡിവിഷന്‍ നേതാക്കള്‍ നേതൃത്വം നല്‍കും. യാത്ര എത്തുന്നതിന് മുമ്പ് സ്വീകരണ സമ്മേളനം ആരംഭിക്കും. യാത്ര എത്തുമ്പോള്‍ ഐടീം അംഗങ്ങള്‍ രണ്ട് വരിയായി നിന്ന് നേതാക്കളെ സ്വീകരിക്കും. അതെ സമയം തന്നെ വേദിയില്‍ വിപ്ലവഗാനം ആലപിക്കും. യൂനിറ്റുകളില്‍ നിന്ന് ശേഖരിച്ച പഞ്ചസാരയുടെ തുകയും പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച കിഴികളും യൂനിറ്റ് പ്രതിനിധികളില്‍ നിന്നും ജാഥാ ക്യാപ്റ്റന്‍ ഏറ്റുവാങ്ങും.
തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്റെ അഭിവാദ്യ പ്രസംഗം നടത്തും. എല്ലാ ഐടീം അംഗങ്ങളും പ്രവര്‍ത്തകരും അതാത് സ്വീകരണ കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് റാലിയില്‍ എത്തിച്ചേരണമെന്ന് ജില്ലാ നേതാക്കള്‍ അറിയിച്ചു.