Connect with us

National

പരിസ്ഥിതി മലിനീകരണം:സറ്റെര്‍ലെറ്റ് 100 കോടി പിഴ നല്‍കണം

Published

|

Last Updated

ന്യൂദല്‍ഹി:പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയെന്ന കേസില്‍ വേദാന്ത ഗ്രൂപ്പിന്റെ കീഴിലുള്ള സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിനോട് തമിഴ്‌നാട് സര്‍ക്കാരിന് 100 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. തമിഴ്‌നാട് തൂത്തുകുടിയിലെ സ്റ്റെര്‍ലെറ്റ് ഇന്‍ഡസ്ട്രീസിന്റെ കോപ്പര്‍ സ്‌മെല്ലിംഗ് പാലാന്റില്‍ നിന്നുണ്ടായ ഗ്യാസ് ലീക്ക് പരിസ്ഥിതി മലിനീകരണത്തിന് കാരണമായെന്ന് ആരോപിച്ചുള്ള കേസിലാണ് വിധി.കുറേകാലത്തെ ഫാക്ടറിയുടെ പ്രവര്‍ത്തനം പരിസ്ഥിതിയെ മലിനപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ തുക നല്‍കിയിരിക്കണമെന്നും ജസ്റ്റിസ് എ.കെ പട്‌നായിക്ക് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
അതേസമയം, പരിസര മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കരുതെന്ന മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി പ്രേില്‍ 9ന് വീണ്ടും പരിഗണിക്കും.

Latest