Connect with us

National

ഇറ്റാലിയന്‍ സ്ഥാനപതിയുടെ യാത്രാ നിയന്ത്രണം നീക്കി

Published

|

Last Updated

ന്യൂദല്‍ഹി: കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍ജീനിക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം നീക്കി.സുപ്രീംകോടതിയാണ് യാത്രാ നിയന്ത്രണം പിന്‍വലിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് വേണ്ടി ഇറ്റലിയിലേക്ക് പോയ നാവികരെ ഇന്ത്യയിലേക്ക് തിരികെ അയക്കില്ലെന്ന് ഇറ്റലി അറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥാനപതിയോട് രാജ്യം വിട്ടുപോകരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.നാവികര്‍ക്ക് വധശിക്ഷ ഉണ്ടാവില്ല തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഇറ്റലി നിലപാട് തിരുത്തി നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. നാലാഴ്ചത്തെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഇറ്റലി നാവികരെ ഇന്ത്യയിലെത്തിച്ചത്.അതേസമയം,കടല്‍ക്കൊല കേസ് എന്‍.ഐ.എക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഇറ്റലി എതിര്‍ത്തു.