Ongoing News
നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: മുഖ്യമന്ത്രി
 
		
      																					
              
              
            തിരുവനന്തപുരം: യാമിനി തങ്കച്ചി തനിക്ക് പരാതി നല്‍കിയിട്ടില്ലെന്ന കാര്യത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. യാമിനി ഇന്നലെയാണ് പരാതി തനിക്ക് നല്‍കിയത്. അത് കിട്ടിയ സമയത്ത് ഉചിതമായ തീരുമാനം എടുത്തു. താന്‍ എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. കുടുംബപ്രശ്‌നം കൈകാര്യം ചെയ്യുന്നതിലുള്ള മര്യാദയാണ് താന്‍ കാണിച്ചത്. നമ്മളെല്ലാവരും കുടുംബപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷം ഇതില്‍ തൃപ്തരായില്ല. ഗണേഷ് ഒരു നടനാണെങ്കില്‍ അതിനേക്കാള്‍ നല്ല നടനാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓസ്‌കാറിനുവേണ്ടി തങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു എന്ന് കോടിയേരി പരിഹസിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


