ഗണേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Posted on: April 2, 2013 1:36 am | Last updated: April 2, 2013 at 2:28 pm

KB GANESH KUMARതിരുവനന്തപുരം: രാജിവെച്ച വനം-സിനിമ വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു.ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നേരത്തെ അഭിഭാഷകയോടൊപ്പം ക്ലിഫ് ഹൗസിലെത്തിയാണ് യാമിനി തങ്കച്ചി ഗണേഷിനെതിരായ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. കഴിഞ്ഞ കുറേ കാലങ്ങളായി കെ.ബി ഗണേഷ് കുമാര്‍ തന്നെ ശാരീരകമായും മാനസികമായും പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് ശേഷം മ്യൂസിയം പൊലീസിലും പരാതി നല്‍കി. സിഡി ഉള്‍പ്പടെയുള്ള തെളിവുകള്‍ സഹിതം വിശദമായി എഴുതിത്തയ്യാറാക്കിയ പരാതിയാണ് യാമിനി നല്‍കിയത്. ഇതേത്തുടര്‍ന്ന് മ്യൂസിയം പൊലീസ് യാമിനിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.